Tip:
Highlight text to annotate it
X
ഒട്ടേറെ വ്യത്യസ്തരായ ആളുകൾ എന്റെ ജീവിതത്തിലുണ്ട്. എന്റെ കോളേജ് സുഹൃത്തുക്കൾ, എന്റെ സഹപ്രവർത്തകർ
എന്റെ ബൈക്ക് സവാരിയിലെ ചങ്ങാതികൾ -- എന്നിവർ ഇവരിൽ ചിലരാണ്.
എനിക്ക് ഒരുപാടു കാര്യങ്ങൾ പങ്കിടാനുണ്ട്, എന്നാൽ എല്ലാ കാര്യങ്ങളും എല്ലാവരുമായി പങ്കിടാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല.
നിങ്ങളുടെ യഥാർത്ഥ ജീവിതത്തിലെ ബന്ധങ്ങൾ പോലെ പ്രവർത്തിക്കുന്ന, ആരൊക്കെ എന്തൊക്കെ അറിയണമെന്ന് തിരഞ്ഞെടുക്കാൻ കഴിയുന്ന
ഓൺലൈൻ പങ്കിടലിനെ പറ്റി എന്തു പറയുന്നു?
സർക്കിളുകൾ ഉപയോഗിച്ച്, എന്റെ പാർട്ടി ഫോട്ടോകള്‍ എന്റെ കോളേജ് സുഹൃത്തുക്കളുമായി എനിക്ക് പങ്കിടാനാകും.
അല്ലെങ്കിൽ എന്റെ സൈക്ലിംഗ് ക്രൂവുമൊത്തുള്ള സാഹസിക ബൈക്ക് യാത്ര.
എന്റെ സഹോദരിയുടെ ബിരുദദാനത്തിന്റെ മികച്ച ചിത്രങ്ങൾ ഞാൻ എടുത്തു, എന്റെ കുടുംബാംഗങ്ങൾ അതു കാണണമെന്ന് ഉറപ്പാക്കാന്‍
ഞാൻ ആഗ്രഹിക്കുന്നു.
സർക്കിളുകൾ സൃഷ്ടിക്കുന്നത് വളരെ ലളിതമാണ്.
Google+ലെ സർക്കിളുകളിൽ ഞാൻ ആളുകളെ ചേർക്കുമ്പോൾ, ഞാൻ അവരുമായി ബന്ധിപ്പിച്ചതായി അവർ കാണും, എന്നാൽ ഞാൻ ഏതു
സർക്കിളിലാണ് അവരെ ഉൾപ്പെടുത്തിയതെന്ന് അവർ കാണില്ല.
എല്ലായ്പ്പോഴും ഏല്ലാ സമയവും എല്ലാവരുടെയും അപ്ഡേറ്റുകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആളുകളെ
തിരഞ്ഞെടുക്കുന്നതിലൂടെ ശബ്ദ ബാഹുല്യം ഒഴിവാക്കാൻ സർക്കിളുകൾ എന്നെ സഹായിക്കും.
പ്രധാനപ്പെട്ട കാര്യങ്ങൾ, നിങ്ങൾ താൽപ്പര്യപ്പെടുന്ന ആളുകളുമായി പങ്കിടുന്നതിന് സർക്കിളുകൾ അനുവദിക്കുന്നു.
അതിനാൽ ആ നൃത്ത ചലനങ്ങൾ ഒഴിവാക്കുക: ആന്റി റൂത്ത് അറിയേണ്ടതില്ല...